സ്വന്തം ലേഖകൻ
കൊല്ലോട്: സെന്റ് ജോസഫ് കൊല്ലോട് പള്ളിയിൽ വനിതാ ദിനം ആഘോഷിച്ചു. ഇടവക വികാരി ഫാ. അനീഷ് എ. ആന്റോ അച്ചൻ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
ദിവ്യബലിക്ക് ശേഷം പുതുതായി കടന്നുവന്ന KLCWA അംഗങ്ങളെ സ്വാഗതം ചെയ്തു. തുടർന്ന്, ഇടവകയിൽ നിന്ന് വിവിധ മേഖലകളിൽ ഔദ്യോഗിക പദവികളിൽ സേവനം ചെയുന്ന വനിതകളെ ആദരിച്ചു. ആഘോഷങ്ങൾക്ക് ഇടവക KLCWA അംഗങ്ങൾ നേതൃത്വം നൽകി.




