Diocese

വനിതാദിനത്തിൽ സിവില്‍ സര്‍വ്വീസ് റാങ്ക്കാരിയെ ആദരിച്ച് കെ.എല്‍.സി.ഡബ്ല്യൂ.എ.

സ്വന്തം ലേഖകൻ

നെയ്യാറ്റിന്‍കര: വനിതാദിനത്തില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 57-ാം റാങ്ക് നേടിയ ശ്രീജ ജെ.എസി.ന് നെയ്യാറ്റിന്‍കര രൂപതയിലെ കേരളാ ലാറ്റിന്‍ കാത്തലിക് വിമണ്‍ അസോസിയേഷൻ അംഗങ്ങൾ ആദവ് നൽകി. മാർച്ച് 08 ഞായറാഴ്ച ബിഷപ്പ് ഹൗസിൽ നടന്ന വനിതാ ദിനാഘോഷം ഡോ.സെല്‍വരാജന്‍ ഉത്‌ഘാടനം ചെയ്തു. ശ്രീജയുടെ വിജയം വദ്യാര്‍ഥികള്‍ മാതൃകയാക്കണമെന്ന് പിതാവ് പറഞ്ഞു.

മാതാപിതാക്കളുടെ കഠിനാധ്വാനവും ദൈവാനുഗ്രഹവുമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് ശ്രീജ പറഞ്ഞു. നെയ്യാറ്റിന്‍കര രൂപതാംഗമായ ശ്രീജ അമ്മാനിമല ക്രിസ്തുരാജ ഇടവകാംഗമാണ്.

രൂപതയുടെ മുന്‍ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ് ശ്രീജക്ക് 1.75 ലക്ഷം രൂപ കൈമാറി. ശ്രീജക്ക് പ്രഥമ ദിവ്യകാരുണ്യം നല്‍കിയതും മുന്‍വികാരി ജനറലായിരുന്നു.

വികാരി ജനറല്‍ മോണ്‍.ക്രിസ്തുദാസ് തോംസണ്‍, അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ.ജോയി സി., അൽമായ ശുശ്രൂഷ ആധ്യാത്മികോപദേഷ്ടാവ് ഫാ.ക്ലീറ്റസ് റ്റി., രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.ആര്‍.പോള്‍, കെഎല്‍സിഡബ്ല്യൂഎ രൂപതാ പ്രസിഡന്റ് ഉഷാരാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷകാമരി, അജിതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.