എ.ആർ. ജോസ്
നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ ലിറ്റിൽ വേ കുട്ടിക്കളുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി സംഘടിപ്പിച്ചു. മാർച്ച് 03 ഞായറാഴ്ച്ച രാവിലെ 11 ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിലിന്റെ പ്രാരംഭ പ്രാർത്ഥനയോടെ വൈദിക ഭവനത്തിൽ നിന്നാണു ആരംഭിച്ചത്.
സെന്റ് സെബാസ്റ്റ്യൻ ബിസിസിലെ ഭവനങ്ങൾ സന്ദർശിച്ച് കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക് കുട്ടികൾ നേതൃത്വം നൽകി. ഇടവക ജനങ്ങൾ ഭവനങ്ങളിൽ മധുര പലഹാരങ്ങൾ നല്കി. കുട്ടിക്കളെ സ്വീകരിച്ചു.
ഇടവക വികാരിയുടെ നിർദ്ദേശാനുസരണം കുട്ടികളിൽ നോമ്പുകാലത്ത് ക്രിസ്തുവിന്റെ പീഡാനുഭവം രൂപപ്പെടുത്താനായിട്ടാണ് ലിറ്റിൽ വേ യൂണിറ്റ് ബിസിസി കളിൽ കുരിശിന്റെ വഴി സംഘടിപ്പിക്കുന്നത്. ആനിമേറ്റർ സിസ്റ്റർ ശാന്തി, മേരി വാസന്തി, ഗ്രേസി, ക്ലൈസില ക്ലമന്റ്, സുനിഹ, സലോമ എന്നിവർ നേതൃതം നല്കി.



