ഷീജ രാജ്
പേയാട്: പേയാട് സെയിന്റ് സേവ്യേഴ്സ് പള്ളിയിൽ 2026 – 27 വർഷത്തിലേക്കുള്ള പദ്ധതി രൂപീകരണം നടന്നു. മാർച്ച് 2 ഞായറാഴ്ച രാവിലെ 8.30ന് പദ്ധതി രൂപീകരണത്തിനായി കൂടിയ പൊതുയോഗത്തിന് ഇടവക വികാരി ഫാ. ജസ്റ്റിൻ ഡൊമിനിക്ക് ആമുഖ സന്ദേശം നൽകി. “കരുണയുടെ തീർത്ഥാടകർ എളിയവർക്ക് കാവലും കരുതലും “എന്ന വിഷയത്തിൽ ഊന്നിയുള്ള പ്ലാനിങ് രീതിയെ കുറിച്ചും പദ്ധതി രൂപീകരിക്കുമ്പോൾ സാധാരണയുള്ള പ്രവർത്തനങ്ങൾക്ക് പുറമേ ഈ പ്രത്യേക വിഷയത്തിൽ ചർച്ചചെയ്ത് പദ്ധതി തയാറാകണമെന്നും അച്ചൻ ആമുഖ സന്ദേശത്തിൽ വിവരിച്ചു.
ബിസിസി ലീഡേഴ്സ്, മതബോധനം, വിവിധ സമിതികളായ അജപാലനം, മാധ്യമം, വിദ്യാഭ്യാസം, സാമൂഹ്യം, കുടുംബപ്രേഷിതത്വം, യുവജനം, അല്മായം, ദൈവവിളി എന്നിവയും മറ്റ് സംഘടനകളും പ്രത്യേകം ഗ്രൂപ്പുകളായി തിരിഞ്ഞ് പദ്ധതി രൂപീകരണം നടത്തി.
പദ്ധതി രൂപീകരണത്തിന് കട്ടയ്ക്കോട് ഫൊറോന ആനിമേറ്റർമാരായ ലിനു ജോസ്, സിന്ധു എന്നിവർ നേതൃത്വം നൽകി.




