Parish

പരീക്ഷ ഒരുക്ക ധ്യാനം നടത്തി പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ്

നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ്.വിൻസെന്റ് ഡി പോൾ ദൈവാലയത്തിൽ പരീക്ഷ ഒരുക്ക ധ്യാനം സംഘടിപ്പിച്ചു. ഫെബ്രുവരി 22 ഞായറാഴ്ച്ച രാവിലെ 8-ന് ഫാ. ജിനോ ഒ.വി യുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയിൽ ഫാ. രാജേഷ് എസ്. കുറിച്ചിയിൽ സഹകാർമികാനായി.

ദിവ്യബലിയെ തുടർന്ന് രണ്ട് വിഭാഗങ്ങളായി നടത്തിയ പരീക്ഷ ഒരുക്ക ധ്യാനത്തിന് മൈനർ സെമിനാരി പ്രീഫെറ്റ് ഫാ. ജിനോ ഒ.വി, ബ്രദർ അലൻ ജോസ്, ബ്രദർ നിഖിൽ എന്നിവർ നേതൃത്വം നൽകി. മതബോധനം, വിദ്യാഭ്യാസം, നിഡ്സ്, മീഡിയ മിനിസ്ട്രി തുടങ്ങിയ സമിതികൾ സംയുക്തമായാണ് പരീക്ഷ ഒരുക്ക ധ്യാനം സംഘടിപ്പിച്ചത്.

ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ, ഉപദേശി ജഡ്സൻ മനോഹർ, മതബോധന ഹെഡ്മാസ്റ്റർ പി. അനീഷ്, വിദ്യാഭ്യാസ സെക്രട്ടറി ആർ.എഫ്. ആദർശ് രാജ്, നിഗ്സ് സെക്രട്ടറി മേരി ബേബി ഷൈല, മീഡിയ മിനിസ്ട്രി സെക്രട്ടറി എ.ആർ. ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.