Ministry

നിഡ്സ് വാർഷികം നിഡ്സോത്സവ് – 2026 സമാപിച്ചു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി സങ്കടിപ്പിച്ച വാർഷികം നിഡ്സോത്സവ് – 2026 സമാപിച്ചു. ഫെബ്രുവരി 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 02.00 ന് ലോഗോസ് പാസ്റ്ററൽ സെന്റെറിൽ സംഘടിപ്പിച്ച വാർഷിക സമാപന സമ്മേളനം നെയ്യാറ്റിൻകര രൂപത മെത്രാൻ റൈറ്റ് റവ.ഡോ. ഡി. സെൽവരാജൻ ഉദ്ഘാടനം ചെയ്തു.

നിഡ്സ് പ്രസിഡന്റും നെയ്യാറ്റിൻകര രൂപത വികാരി ജനറലുമായ മോൺ. ക്രിസ്തുദാസ് തോംസൻ അദ്ധ്യക്ഷത വഹിച്ച വാർഷിക സമാപന സമ്മേളനത്തിൽ നെയ്യാറ്റിൻകര രൂപത ബിഷപ് എമരിറ്റസ് റൈറ്റ് റവ.ഡോ.വിൻസന്റ് സാമുവൽ അനുഗ്രഹ പ്രഭാഷണവും മുൻനിഡ്സ് പ്രസിഡന്റ് മോൺ. ജി. ക്രിസ്തുദാസ് ആമുഖ സന്ദേശവും നൽകി. നിഡ്സ് ഡയറക്ടർ ഫാ.ക്രിസ്റ്റഫർ യശയ്യ, KSBCDC നെയ്യാറ്റിൻകര മാനേജർ അനില പി.ഡി., NIDS മേഖല കോ-ഓഡിനേറ്റർ ഫാ. ബിനു വർഗ്ഗീസ്, വർക്കിംഗ് കൺവീനർ ഫാ. ലോറൻസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ.സുജിൻ ജോൺസൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

മികച്ച സ്കൂളിനുള്ള എൻ.റ്റി. ജോർജ്ജ് മെമ്മോറിയൽ അവാർഡ് നെയ്യാറ്റിൻകര നിയോജകമണ്ഡലം എം.എൽ.എ. ആൻസലൻ കള്ളിക്കാട് സെന്റ് അന്നാ എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് നൽകി ആദരിച്ചു. ദേവദാസ് മെമ്മോറിയൽ അവാർഡ് കോവളം നിയോജ മണ്ഡലം എം.എൽ.എ. എം.വിൻസന്റ് കുമാരി ശരണ്യയ്ക് നൽകി.

വാർഷിക റിപ്പോർട്ട് അഭിവന്ദ്യ സെൽവരാജൻ പിതാവ് നിഡ്സ് ഡയറക്ടർ ഫാ.ക്രിസ്റ്റഫർ യശയ്യക്ക് നൽകി പ്രകാശനം ചെയ്തു. തുടർന്ന് ഭിന്നശേഷി കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടി നടത്തിവരുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ബോർഡ് ഫോർ എഡ്യൂക്കേഷൻ പ്രൊമോഷൻ ഡയറക്ടർ ഫാ. രാഹുൽ ബി ആന്റോ നൽകി.

അഭിവന്ദ്യ സെൽവരാജൻ പിതാവിനെയും ബിഷപ് എമിരറ്റസ് അഭിവന്ദ്യ വിൻസന്റ് സാമുവൽ പിതാവിനെയും മുൻ നിഡ്സ് പ്രസിഡന്റ് മോൺ. ജി. ക്രിസ്തുദാസ്, മുൻ നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി.ആന്റോ, മില്യനെയർ ഫാർമർ ഓഫ് ഇന്ത്യ മികച്ച കർഷക കോ ഓഡിനേറ്റർ ദേശീയ പുരസ്കാര അവാർഡ് ജേതാവ് കേരളത്തിലെ ആദ്യ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ സുനിൽകുമാർ, കള്ളിക്കാട് സെന്റ് അന്നാ എൽ.പി.എസ്. സ്കൂൾ മികച്ച കർഷക അദ്ധ്യാപകൻ സെൽവരാജ്, യുവ കർഷക ദേശീയ അവാർഡ് ജേതാവ് സിജു, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് അർഹനായ ഷെറിൻ, ബി.എസ്. സി നഴ്സിംഗ് ന് രണ്ടാം റാങ്ക് ജേതാവ് കുമാരി നിത്യ റ്റൈറ്റസ് എന്നിവരെ ആദരിച്ചു.

മികച്ച നിഡ്സ് യൂണിറ്റ്, ക്രഡിറ്റ് യൂണിയൻ, നഴ്സറി സ്കൂൾ, വനിതാവേദി, കോൾപിംഗ് എസ്.എച്ച്. ജി., കർഷകക്ലബ്, മികച്ച സ്കൂൾ, ദേവദാസ് മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ്, ബാലകർഷക, സമഗ്രകൃഷി, ടെറസ്സിലെ കൃഷി, വീട്ടുവളപ്പിലെ കൃഷി, ക്ഷീര കർഷക എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.