Parish

ലൂർദ് മാതാ വെൽഫെയർ ഫണ്ട് എന്ന പുത്തൻ ആശയവുമായി പച്ചമല ബി.സി.സി. യൂണിറ്റ്

സ്വന്തം ലേഖകൻ

തേവൻപാറ: തേവൻപാറ ഫാത്തിമ മാതാ പള്ളിയിലെ പച്ചമല ലൂർദ് മാതാ ബിസിസി യൂണിറ്റ് വ്യത്യസ്തമായ പ്രവർത്തനവുമായി ശ്രദ്ധനേടുന്നു. 35 മത് വാർഷിക ആഘോഷത്തിന്റെ ഭാഗമായി “ലൂർദ് മാതാ വെൽഫെയർ ഫണ്ട്” പ്രവർത്തനത്തിന് ആരംഭം കുറിച്ചിരിക്കുകയാണ്. ഫെബ്രുവരി 14 ശനിയാഴ്ച നടന്ന 35 മത് ബിസിസി യൂണിറ്റ് വാർഷികത്തിന്റെയും വെൽഫെയർ ഫണ്ടിന്റെ പ്രവർത്തന നിയമാവലി പ്രകാശിപ്പിച്ച് ലൂർദ് മാതാ വെൽഫെയർ ഫണ്ടിന്റെയും ഉദ്ഘാടനം ഇടവക വികാരി ഫാ. വിനോദ് ജെയിംസ് നിർവഹിച്ചു.

ബിസിസി ലീഡർ വിജയനാഥ് അധ്യക്ഷത വഹിച്ച വാർഷിക സമ്മേളനത്തിൽ തേവൻപാറ ക്രിസ്തു കിരൺ കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ റാണി, ബിസിസി രൂപത സെക്രട്ടറി വിജയകുമാർ, വാർഡ് മെമ്പർമാരായ എൻ.എസ്. ഹാഷിം, മണികണ്ഠൻ നായർ, ആനിമേറ്റർ ഫ്രാൻസി അലോഷ്യസ്, ബർണാഡ്, അഭയ് സുനിൽ, ജ്യോതിഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഏഴു കുടുംബങ്ങൾ മാത്രം അടങ്ങിയ യൂണിറ്റിൽ അംഗങ്ങൾ നറുക്കെടുപ്പിലൂടെയാണ് നാൽപതിനായിരത്തോളം രൂപ സമാഹരിച്ചത്. ഈ തുക പലിശരഹിത വായ്പ നൽകി സ്ഥിരമായ ഫണ്ട് ശേഖരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് “ലൂർദ് മാതാ വെൽഫെയർ ഫണ്ട്” പദ്ധതിക്ക് രൂപംകൊടുത്തിരിക്കുന്നത്.

നറുക്കെടുപ്പിൽ ക്രൈസ്തവരും അക്രൈസ്തവരും ഉൾപ്പെടെ നിരവധി പേർ പങ്കാളികളായിരുന്നു. ഒന്നാം സമ്മാനമായ ടെലിവിഷനും മറ്റ് 40 ഓളം വരുന്ന സമ്മാനങ്ങളും അടങ്ങുന്നതായിരുന്നു നറുക്കെടുപ്പ്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.