Diocese

ഫ്രാൻസിസ്‌കൻ വർഷത്തിൽ പ്രത്യേക ദണ്ഡവിമോചന സ്വീകരണത്തുള്ള നെയ്യാറ്റിൻകര രൂപതയിലെ സാധ്യതകൾ

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: ഫ്രാൻസിസ്‌കൻ വർഷത്തിൽ പ്രത്യേക ദണ്ഡവിമോചന സ്വീകരണത്തുള്ള നെയ്യാറ്റിൻകര രൂപതയിലെ സാധ്യതകൾ എടുത്തുപറഞ്ഞ്‌ നെയ്യാറ്റിൻകര രൂപതാ മെത്രാൻ അഭിവന്ദ്യ സെൽവരാജൻ പിതാവിന്റെ സർക്കുലർ.

2026 ജനുവരി 10 മുതൽ 2027 ജനുവരി 10 വരെ പരിശുദ്ധ പിതാവ് പ്രഖ്യാപിച്ച “ഫ്രാൻസിസ്‌കൻ വർഷം” നമ്മുടെ രൂപതയിലും പ്രത്യേക ഉത്സാഹത്തോടും ഭക്തിയോടും കൂടെ ആഘോഷിക്കണമെന്ന് പിതാവ്‌ സർക്കുലറിൽ നിർദ്ദേശിക്കുന്നു.

വിശുദ്ധ ഫ്രാൻസിസിൻ്റെ നാമധേയത്തിൽ നമ്മുടെ രൂപതയിലുള്ള കാഞ്ഞിരംകുളം, കവിയാകോട് എന്നീ പള്ളികളിലാണു ദണ്ഡവിമോചന സ്വീകരണത്തുള്ള ക്രമീകരണങ്ങൾ ചെയ്യുകയെന്ന് സർക്കുലറിൽ വിവരിക്കുന്നുണ്ട്‌.

തിരുസഭ തീർത്ഥാടകർക്കായി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾക്കും ആത്മീയ വ്യവസ്‌ഥകൾക്കും അനുസൃതമായി കാഞ്ഞിരംകുളം, കവിയാകോട് എന്നീ പള്ളികളിൽ ഏതെങ്കിലും സന്ദർശിക്കുന്ന വിശ്വാസികൾക്ക് കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, പരിശുദ്ധ പിതാവിൻ്റെ നിയോഗങ്ങൾക്കായുള്ള പ്രാർത്ഥന, പാപത്തോടുള്ള പൂർണ്ണമായ വിരക്തി എന്നീ നിബന്ധനകൾക്ക് വിധേയമായി പൂർണ്ണ ദണ്ഡ‌വിമോചനം ലഭിക്കുന്നതാണെന്ന് അഭിവന്ദ്യ പിതാവ്‌ സർക്കുലറിലൂടെ അറിയിക്കുന്നു.

കൂടാതെ, ആത്മാർത്ഥമായ മാനസാന്തരത്തോടും പശ്ചാത്താപത്തോടും കൂടെ തീർത്ഥാടനങ്ങൾ നടത്തുവാനും കുടുംബ സമാധാനത്തിനും സഭയുടെ ഐക്യത്തിനും നമ്മുടെ രൂപതയുടെ നവീകരണത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുവാനും വിശ്വാസികളെ പിതാവ്‌ ആഹ്വാനം ചെയ്യുന്നു.

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ചൈതന്യത്താലും സുവിശേഷ സാക്ഷ്യത്താലും പ്രചോദിതരായി സുവിശേഷ ലാളിത്യം, സാഹോദര്യം, ദരിദ്രരോടുള്ള സ്നേഹം, സൃഷ്ടികളോടുള്ള കരുതൽ എന്നിവ നവീകരിക്കാൻ ഈ പ്രത്യേക വർഷം നമ്മെ ക്ഷണിക്കുന്നുവെന്ന് പിതാവ്‌ ഓർമ്മിപ്പിക്കുന്നുണ്ട്‌. കൂടാതെ, വിശുദ്ധ ഫ്രാൻസിസിൻ്റെ മാതൃകയിലും മധ്യസ്ഥതയിലും വിശുദ്ധിയിലും ലാളിത്യത്തിലും സ്നേഹത്തിലും സഭയെ കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കട്ടെ എന്ന ആശംസയോടെയാണു സർക്കുലർ അവസാനിക്കുന്നത്‌. വരുന്ന 22 ഞായറാഴ്ച എല്ലാ പള്ളികളിലും വായിക്കാനായാണു സർക്കുലർ നൽകിയിരിക്കുന്നത്‌.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.