സ്വന്തം ലേഖകൻ
മരിയാപുരം: മരിയപുരം പരിശുദ്ധ കർമ്മല മാതാ പള്ളിയിൽ വിദ്യാഭ്യാസ ഒരുക്ക ദിനം ആചരിച്ചു. ഫെബ്രുവരി 8 ഞായറാഴ്‌ച ഇടവക വികാരി ഫാ. റോബർട്ട് വിൻസന്റ് സഹവികാരി ഫാ. വിവിൻ എന്നിവരുടെ കാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെ വിദ്യാഭ്യാസ ഒരുക്കദിനം ആചരിച്ചു. ദിവ്യബലിയിൽ പരീക്ഷയ്ക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി പ്രാർത്ഥിക്കുകയും വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുവാനുള്ള പേനകൾ ആശീർവദിച്ച് നൽകുകയും ചെയ്തു. 10, +1, +2 എന്നീ ക്ലാസുകളിലെ മതബോധന വിദ്യാർത്ഥികൾ ദിവ്യബലിയ്ക്ക് നേതൃത്വം നൽകി.
ഇടവക വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് പ്രത്യേക ബിസിസി കൂട്ടായ്മനടത്തുകയും 31 ബിസിസി യൂണിറ്റിലെ വിദ്യാഭ്യാസ പ്രതിനിധികൾക്ക് ഇടവക വികാരി ഫാ.റോബർട്ട് വിൻസന്റ് തിരികൾ തെളിയിച്ചു നൽകുകയും ചെയ്തു തുടർന്ന് മോൺ. ജോണി കെ. ലോറൻസ് ഇടവക റിസോർസ് ടീം അംഗങ്ങൾക്ക് ക്ലാസ് എടുത്തു . 56 റിസോഴ്സ് ടീം അംഗങ്ങൾക്ക് ക്ലാസ്സിൽ പങ്കെടുത്തു.
തുടർന്ന് നടന്ന പ്രത്യേക ബിസിസി യോഗത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഉന്നത പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും യൂണിറ്റ് അംഗങ്ങളെ ബോധവൽക്കരിക്കുന്ന തരത്തിൽ റിസോഴ്സ് ടീം അംഗങ്ങൾ ക്ലാസ് എടുത്തു . പരീക്ഷ ഒരുക്ക പ്രാർത്ഥന ചൊല്ലുകയും പള്ളിയിൽ നിന്ന് തെളിയിച്ച തിരി ഓരോ വിദ്യാർത്ഥികൾക്കും പകർന്നു നൽകുകയും ചെയ്തു .പരീക്ഷാ ദിവസങ്ങളിൽ തിരി കത്തിച്ച് പ്രാർത്ഥിക്കണം എന്ന നിർദ്ദേശവും നൽകി .അന്നേ ദിനം യൂണിറ്റിലെയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിശദമായ സർവ്വേ എടുക്കുകയും ചെയ്തു.
ഇടവക വിദ്യാഭ്യാസ ദിന പ്രവർത്തനങ്ങളിൽ ഇടവക വികാരി ഫാ. റോബർട്ട് വിൻസന്റ്, സഹവികാരി ഫാ. വിവിൻ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി മെൽബിൻ രാജ്, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.




