Diocese

ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് നെയ്യാറ്റിൻകര രൂപത

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: ചങ്ങനാശ്ശേരിയിൽ നടന്ന ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് നെയ്യാറ്റിൻകര രൂപത. ഫെബ്രുവരി 13,14 തീയതികളിൽ ചങ്ങനാശ്ശേരിയിൽ നടന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എംഎൽഎ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.

ആയിരക്കണക്കിന് അധ്യാപകരുടെ നിയമന അംഗീകാരം, ഭിന്നശേഷി സംവരണം ഉൾപ്പെടെയുള്ള    പ്രതിസന്ധികളിൽ ദൗർഭാഗ്യകരമാണെന്ന്  ചങ്ങനാശ്ശേരി അതിരൂപതാ മെത്രാൻ മാർ. തറയിൽ പിതാവ് ആമുഖ സന്ദേശത്തിൽ പറഞ്ഞു. കെ സി ബി സി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ റൈറ്റ് റവ.ഡോ ആന്റണി മുല്ലശ്ശേരി, കെ സി ബി സി വൈസ് ചെയർമാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട് തുടങ്ങിയ നിരവധി വൈദിക ശ്രേഷ്ഠർ, സാമൂഹിക അധ്യാപക പ്രതിനിധികൾ എന്നിവർ പ്രഭാഷണങ്ങൾ നടത്തി.

പ്രസ്തുത സമ്മേളനത്തിൽ നെയ്യാറ്റിൻകര രൂപതയിൽ നിന്നും കോർപ്പറേറ്റ് മാനേജർ  മോൺ. ഡോ. ജോണി കെ. ലോറൻസിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര രൂപതയിൽ നിന്ന് 20ലധികം ഗിൽഡ് പ്രതിനിധികൾ പങ്കെടുത്തു.

കഴിഞ്ഞ ഒരു വർഷക്കാലത്തെ സംസ്ഥാന ഗിൽഡ് പ്രവർത്തന റിപ്പോർട്ട്‌ ഗിൽഡ് സംസ്ഥാന ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര രൂപത ടീച്ചേർസ് ഗിൽഡ് അംഗവുമായ ബിജു ജി. അവതരിപ്പിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.