വിജയനാഥ്
ചുള്ളിമാനൂർ: ചുള്ളിമാനൂർ ഫൊറോന ബി.സി.സി. കൺവെൻഷൻ ഫെബ്രുവരി 8 ഞായറാഴ്ച ചുള്ളിമാനൂർ ഫൊറോന പള്ളിയിൽ നടന്നു. ഫൊറോനാ വികാരി റവ. ഡോ. ബിനു റ്റി. അധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോർഡിനേറ്റർ മോൺ. റൂഫസ് പയസ് ലീൻ ഉദ്ഘാടനം ചെയ്തു.
ഫാ. അനുജോ, ഫാ. വിനോദ് ജയിംസ്, സിസ്റ്റർ ഫെബി, ഡീക്കൻ സജീവൻ, വിജയനാഥ് വി, വിജയകുമാർ, ആനിമേറ്റർമാരായ ഫ്രാൻസി അലോഷ്യസ് ലീലാ മോഹനൻ എന്നിവർ സന്നിഹിതരായിരുന്നു.
ഈ വർഷത്തെ ആപ്തവാക്യമായ “കരുണയുടെ തീർത്ഥാടകർ – എളിയവർക്ക് കാവലും കരുതലും” എന്ന വിഷയത്തിൽ രൂപതാ കുടുംബ പ്രേഷിത ഡയറക്ടർ റവ. ഫാ. ജോസഫ് രാജേഷ്, രൂപത ബി.സി.സി. സെക്രട്ടറി വിജയകുമാർ എന്നിവർ ക്ലാസ് നയിച്ചു. ഫെറോനയിലെ വിവിധ ഇടവകയിൽ നിന്നും 457 ബി.സി.സി. ഭാരവാഹികൾ പങ്കെടുത്തു.




