സ്വന്തം ലേഖകൻ
വെള്ളറട: അടീകലം സെന്റ് ജോസഫ് ഇടവക അംഗങ്ങങ്ങൾ നവജീവൻ ബോയ്സ് ഹോമിൽ സന്ദർശനം നടത്തി. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വെള്ളനാട് നവജീവൻ ബോയ്സ് ഹോമിൽ എത്തിയ സംഘം കുട്ടികൾക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ കൈമാറുകയും വിവിധതരം കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
ഇടവകയിലെ വിൻസെന്റ് ഡി പോൾ, മതബോധനം, യുവജന ശുശുശ്രൂഷ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സന്ദർശനം സംഘടിപ്പിച്ചത്. ഇടവകയിൽ നിന്നും 25 അംഗങ്ങൾ പങ്കെടുത്തു.




