സിമി സെൽവിസ്റ്റർ
കട്ടയ്ക്കോട് : വി. ജോസഫൈൻ ബക്കീത്തയുടെ തിരുനാൾ ആഘോഷമാക്കി കട്ടയ്ക്കോട് സെന്റ് ആൻ്റണീസ് ഫൊറോന പള്ളി. കനോഷ്യൻസന്യാസ സമൂഹ അംഗമായ വി. ജോസഫൈൻ ബക്കീത്തയുടെ തിരുനാൾ ദിനമായ ഫെബ്രുവരി 9 തിങ്കളാഴ്ച രാവിലെ 6.30 ന് ദിവ്യബലിയോടുകൂടി ആചരിച്ചു. ഇടവക വികാരി ഫാ ജോയ് സാബു വൈ. ദിവ്യബലിക്ക് നേതൃത്വം നൽകി.
വിശുദ്ധയുടെ ജീവിതവും സഹനങ്ങളും നമുക്ക് എന്നും മാതൃകയാണെന്ന് ഇടവക വികാരി ആമുഖ സന്ദേശത്തിൽ പറഞ്ഞു. കനോഷ്യൻ സിസ്റ്റേഴ്സും, ലേ- കനോഷ്യൻ അംഗങ്ങളും സംയുക്തമായി ദിവ്യബലിക്ക് നേതൃത്വം നൽകുകയും കാഴ്ചവയ്പ്പിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. ദിവ്യബലിക്ക് ശേഷം മധുരം പങ്ക്വെച്ചു സന്തോഷം പങ്കിട്ടു.




