ലിനു ജോസ്
കട്ടക്കോട്: 2026 ഫെബ്രുവരി 1-നു കട്ടക്കോട് സെന്റ് ആന്റണീസ് ഫെറോന പള്ളിയിൽ വച്ച് 2 മണി മുതൽ 4.30 വരെ പരീക്ഷ ഒരുക്ക ധ്യാനം നടന്നു. പാങ്ങോട് ആശ്രമത്തിലെ ഫാ. ആന്റണി ജിസ്മോൻ ഓ.സി.ഡി. ധ്യാനത്തിന് നേതൃത്വം നൽകി.
കട്ടക്കോട് ഫൊറോന വികാരി വെരി റവ. ഫാ. ജോയ് സാബു ആമുഖ സന്ദേശം നൽകി. കട്ടക്കോട് ഫറോവനയിലെ 22 പള്ളികളിൽ നിന്നായി 339 വിദ്യാർത്ഥികൾ പങ്കെടുത്തു.
പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഈശോയുടെ ക്രൂശിത രൂപവും പേനയും ആശീർവദിച്ചു നൽകി. വിദ്യാഭ്യാസ ശുശ്രൂഷ ഫൊറോന കോഡിനേറ്റർ ഫാ. ജസ്റ്റിൻ ഡോമിനിക് പ്രസ്തുത പ്രോഗ്രാമിന് നേതൃത്വം നൽകി.
ഫെറോന സെക്രട്ടറി ജോയി T, ആനിമേറ്റർ ലിനു ജോസ്, കട്ടക്കോട് വിദ്യാഭ്യാസ ശുശ്രൂഷ സെക്രട്ടറി നിഖിത തുടങ്ങി ഫെറോനയിലെ വിവിധ പള്ളികളിൽ നിന്നായി വിദ്യാഭ്യാസ പ്രതിനിധികളും മാതാപിതാക്കളും ധ്യാനത്തിൽ പങ്കുചേർന്നു.




