Diocese

അഭിവന്ദ്യ പിതാവിന്റെ സാന്നിധ്യത്തിൽ കാത്തലിക് ടീച്ചേർസ് ഗിൽഡ് സംഗമം

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത ടീച്ചേർസ് ഗിൽഡ് അധ്യാപക – അനധ്യാപക സംഗമവും വാർഷിക കൺവെൻഷനും സംഘടിപ്പിച്ചു.   ജനുവരി 31 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച സംഗമം നെയ്യാറ്റിൻകര രൂപതാമെത്രാൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവ് ഉദ്ഘാടനം ചെയ്തു. ഗിൽഡ് പ്രസിഡന്റ്‌ കോൺക്ലിൻ ജിമ്മി ജോൺ പതാക ഉയർത്തി.

9.30 ന് ഗിൽഡ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ കോർപ്പറേറ്റ് മാനേജർ മോൺ. ഡോ. ജോണി കെ. ലോറൻസ് മുഖ്യ സന്ദേശം നൽകി, അസിസ്റ്റന്റ് ഡയറക്ടർ ഫാ. രാജേഷ് കുറിച്ചിയിൽ മികച്ച അധ്യാപക, സ്‌കൂൾ അവാർഡുകൾ പ്രഖ്യാപിക്കുകയും സ്കൂൾമാനേജ്മെന്റ് എക്സികുട്ടീവ് സെക്രട്ടറി ഫാ. റജിൻ ഡേവിഡ് മംഗള പത്രം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന്, 2025-26 ലെ മാഗസിൻ “സെപാൻഷിയ” രൂപത മെത്രാൻ പ്രകാശനം ചെയ്തു.

മികച്ച അധ്യാപികയായി ആർ.സി.എൽ.പി.എസ്. കീഴാറൂർ സ്കൂളിലെ ഹെഡ്മിസ്ട്രസ് ജസീന്ത ടീച്ചർ അർഹയായി. മികച്ച എൽ.പി., യു.പി. സ്‌കൂളായി വ്ളാത്താങ്കര സെന്റ് പീറ്റേഴ്സ് സ്‌കൂളും മികച്ച ഹൈസ്കൂൾ-ഹയർസെക്കൻഡറി സ്‌കൂളായി ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂളും തിരഞ്ഞെടുക്കപ്പെട്ടു. അഭിവന്ദ്യ സെൽവരാജൻ പിതാവ് അവാർഡുകൾ കൈമാറി.

2026-ൽ വിരമിക്കുന്ന 36 അധ്യാപക-അനധ്യാപകർക്ക് പേയാട് സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആർ.എസ്. റോയ്സാർ ആശംസകൾ അർപ്പിക്കുകയും തുടർന്ന്, പിതാവ് പുരസ്‌കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. വിരമിക്കുന്നവരുടെ പ്രതിനിധിയായി വെങ്ങാനൂർ സെന്റ് അലോഷ്യസ് എൽ.പി.എസി.ലെ ഹെഡ്മിസ്ട്രസ് ബീനാ റോസ് ടീച്ചർ മറുപടിപ്രസംഗം നടത്തി. 

ഗിൽഡ് സെക്രട്ടറി ബിന്ദു സി.എസ്. ടീച്ചർ വാർഷിക സമ്മേളനത്തിൽ സ്വാഗതവും ഗിൽഡ് എക്സിക്യൂട്ടീവ് മെമ്പർ യൂജിൻ സാർ കൃതജ്ഞതയും അർപ്പിച്ചു

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.