സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത ബൈബിൾ കൺവെൻഷന് ജനുവരി 28 ബുധനാഴ്ച്ച തുടക്കമായി. ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് പള്ളിയിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ ഡോ.ഡി.സെൽവരാജൻ പിതാവ് ഉദ്ഘാടനം ചെയ്തു.
ഫാ. ആന്റണി പയ്യപ്പള്ളിയും സംഘവുമാണ് ഫെബ്രുവരി 1 വരെ നടക്കുന്ന ബൈബിൾ കൺവെൻഷൻ ധ്യാനം നയിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ 9 വരെയാണ് ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ, ശുശ്രൂഷ കോ-ഓർഡിനേറ്റർ മോൺ. റൂഫസ് പയസ്ലിൻ, നെയ്യാറ്റിൻകര റീജിയണൽ കോ-ഓർഡിനേറ്റർ മോൺ വി.പി. ജോസ്, നെടുമങ്ങാട് റീജിയണൽ കോ-ഓർഡിനേറ്റർ മോൺ. ജോസ് റാഫേൽ, കാട്ടാക്കട റീജിയണൽ കോ-ഓർഡിനേറ്റർ ഡോ. വിൻസന്റ് കെ.പീറ്റർ, മോൺ. ജോണി കെ.ലോറൻസ് എന്നിവർ വിവിധ ദിനങ്ങളിൽ ബലിയർപ്പണം നടത്തും.
ഫെബ്രുവരി 1-ന് നടക്കുന്ന സമാപന ദിവ്യബലിക്ക് രൂപത മുൻ അധ്യക്ഷൻ ഡോ. വിൻസെന്റ് സാമുവൽ പിതാവ് മുഖ്യകാർമികത്വം വഹിക്കും.




