Diocese

FDM സന്ന്യാസ സഭക്ക് ഏഷ്യയിൽ നിന്ന് ആദ്യ വൈദികൻ; നെയ്യാറ്റിൻകര രൂപതയ്ക്ക് അഭിമാന നിമിഷം

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: FDM (Fratelli di Nostra Signora della Misericordia) കാരുണ്യ മാതാവിന്റെ സഹോദരന്മാരുടെ സന്ന്യാസ സഭക്ക് ഏഷ്യയിൽ നിന്നും ലഭിച്ച ആദ്യ വൈദികൻ നെയ്യാറ്റിൻകര രൂപതക്കാരൻ. നെയ്യാറ്റിൻകര രൂപതയിൽ പാറശാല ഫൊറോനയിലെ നെടുവാൻവിള ഇടവക അംഗമായ ഡീക്കൻ ഷൈജു മനോഹരനാണ് FDM സന്ന്യാസ സഭക്ക് വേണ്ടി പൗരോഹിത്യ ശുശ്രൂഷ പട്ടം സ്വീകരിച്ചത്.

ജനുവരി 24 ശനിയാഴ്ച രാവിലെ 9.30-ന് നെടുവാൻവിള പരിശുദ്ധ ത്രിത്വത്തിന്റെ പള്ളിയിൽ നടന്ന തിരുപ്പട്ടദാന തിരുക്കർമത്തിന് നെയ്യാറ്റിൻകര രൂപതാ മുൻ അധ്യക്ഷൻ ബിഷപ്പ് വിൻസെന്റ് സാമുവൽ മുഖ്യകാർമ്മികനായി. രൂപതാ മെത്രാൻ റൈറ്റ് റവ.ഡോ.ഡി. സെൽവരാജൻ വചന സന്ദേശം നൽകി. ഇറ്റലിയിൽ നിന്നുള്ള FDM സന്ന്യാസ സഭാ പ്രതിനിധി ഫാ.പൗളോ ഡീക്കൻ ഷൈജു മനോഹരനെ പൗരോഹിത്യ സ്വീകരണത്തിനായി ക്ഷണിച്ചു. രൂപതയിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമായി നിരവധി വൈദീകരും സന്യസ്തരും അൽമായ വിശ്വാസികളും തിരുക്കർമത്തിൽ പങ്കെടുത്തു.

നെടുവാൻവിള ഇടവകയിൽ മനോഹരൻ, ലീല ദമ്പതികളുടെ മകനാണ് ഫാ.ഷൈജു മനോഹരൻ. നെടുവാൻവിള ഹോളി ട്രിനിറ്റി സ്കൂൾ, ഇവാൻസ് സ്കൂൾ എന്നിവടങ്ങളിൽ നിന്ന് പ്രാഥമിക പഠനം പൂർത്തിയാക്കിയശേഷം 2007-ൽ സെന്റ് ഫ്രാൻസിസ് സേവ്യർ മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു. മൈനർ സെമിനാരി പഠനത്തിന് ശേഷം 2012-ൽ റിലീജിയസ് ഫോർമേഷന്റെ ഭാഗമായ പോസ്റ്റുലൻസി മിലാനിലെ സെന്റ് അന്റോണി കോളേജിലും 2012-2013 കാലയളവിൽ നൊവിഷ്യേറ്റ് റോമിലെ ഷെപ്പേഡ് ജനറൽ ഹൗസിലും പൂർത്തിയാക്കി. തുടർന്ന്, 2014-16 കാലയളവിൽ ഉർബാനിയാനാ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് തത്വശാസ്ത്ര പഠനവും 2016-19 കാലയളവിൽ ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി.

2021-ൽ മിലാനിലെ സെന്റ് അന്റോണി കോളേജിൽ വച്ച് നിത്യ വ്രതവാഗ്ദാനം നടത്തി. 2019 മുതൽ 2021 വരെ റോമിലെ സെയിന്റ് പിയോ IX സ്‌കൂളിലും 2022-24 കാലഘട്ടത്തിൽ മിലാനിലെ സെയിന്റ് അന്റോണി കോളേജിലും സേവനമനുഷ്ഠിച്ചു. തുടർന്ന്, ഇന്ത്യയിൽ തിരിച്ചെത്തിയ ഫാ.ഷൈജു മനോഹരൻ വെള്ളനാട് സെന്റ് ജോസഫ്‌ ആശ്രമത്തിന്റെ സുപ്പീരിയറായും വെള്ളനാട് നവജ്യോതി ഹോമിന്റെ ഡയറക്ടറായും സേവനം ചെയ്തുവരവേ, 2025 മെയ് 10 ന് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിൽ നിന്നും ശുശ്രൂഷ പട്ടം സ്വീകരിക്കുകയായിരുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.