ശശി കുമാർ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആന്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിലെ ഏഴാമത്തെ ബാച്ചിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജനുവരി 22 വ്യാഴാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്റെറിൽ നടന്നു.
NIDS പ്രോജക്ട് ഓഫീസർ ബിജു ആന്റെണി അദ്ധ്യക്ഷത വഹിച്ച യോഗം കമ്മിഷൻ സെക്രട്ടറി ഫാ.സുജിൻ ഉദ്ഘാടനം ചെയ്തു. ലൈവിലിഹുഡ് പ്രോഗ്രാം അസി. മാനേജർ ബിജു സി.സി. എന്നിവർ സംസാരിച്ചു. വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
CBR കോ-ഓഡിനേറ്റർ ശശികുമാർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ജയരാജ്, പ്ലെയിസ്മെന്റ് ഓഫീസർ ജെറിൻ, ടീച്ചർ കുമാരി സോന, ടീച്ചർ കുമാരി അഞ്ചന, മൊബിലൈസേഷൻ ഓഫീസർ കവിത എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ കലാപരിപാടികൾ സമാപന സമ്മേളനത്തെ വർണാഭമാക്കി.




