വിശാഖ് കുഴിച്ചാണി
വ്ളാത്താങ്കര: വ്ളാത്താങ്കര ഫൊറോന ദൈവവിളി കമ്മിഷന്റെ നേതൃത്വത്തിൽ ജീസസ് ഫ്രണ്ട്സ് സെമിനാർ സംഘടിപ്പിച്ചു. ജനുവരി 10 ശനിയാഴ്ച മാവിളക്കടവ് വി. ജോൺ മരിയ വിയാനി പള്ളിയിൽ വച്ച് പരിശീലനവും ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷവും നടന്നു. ഡയറക്ടർ ഫാ. റെജിൻ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കുമാരി അഞ്ചുപത്മയും ടീമും ക്ലാസ് നയിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടികളും പാപ്പാ ഡാൻസും ഉണ്ടായിരുന്നു.
വിവിധ ഇടവകകളിൽ നിന്നായി 173 കുട്ടികൾ സെമിനാറിൽ പങ്കെടുത്തു.
കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് നടന്നുവരുന്ന ജീസസ് ഫ്രണ്ട് സെമിനാർ ആത്മീയവും ആനന്ദകരവുമാണെന്ന് കുട്ടികൾ വിലയിരുത്തി.




