ലിനു ജോസ്
കട്ടക്കോട്: NIDS മേഖലാ സമിതിയുടെ 29 മത് വാർഷിക ആഘോഷവും നഴ്സറി കലോത്സവവും സംയുക്തമായി കൊല്ലോട് സെന്റ് ജോസഫ് പാരിഷ് ഹാളിൽ വച്ച് നടന്നു. “NIDS ഉത്സവ് 2K26” എന്ന പേരിൽ ജനുവരി 11-നു 2 മണിക്ക് സംഘടിപ്പിച്ച പരിപാടി NIDS രൂപത ഡയറക്ടർ റവ. ഫാ. ക്രിസ്റ്റഫർ ഉദ്ഘാടനം ചെയ്തു.
കട്ടക്കോട് ഫെറോന വികാരി ജോയ്സ് സാബു അധ്യക്ഷത വഹിച്ച വാർഷിക ആഘോഷത്തിൽ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത മുഖ്യ സന്ദേശം നൽകി. കൊല്ലോട് ഇടവക വികാരിയും ഫാത്തിമ നഴ്സറി സ്കൂൾ മാനേജരുമായ ഫാ. അനീഷ് ആന്റോ സന്ദേശം നൽകുകയും NIDS നഴ്സറി കോഡിനേറ്റർ ലളിത ടീച്ചർ, കമ്മീഷൻ സെക്രട്ടറി ശ്രീ വത്സല ബാബു സാർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
ചീനിവിള, കൊല്ലോട് എന്നീ നഴ്സറി സ്കൂളുകളിലെ വിദ്യാർത്ഥികൾ നിറപ്പകിട്ടാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു. തദവസരത്തിൽ മികച്ച NIDS യൂണിറ്റ്, ക്രെഡിറ്റ് യൂണിയൻ, VDC എന്നിവയ്ക്കുള്ള എവറോളിംഗ് ട്രോഫി വിതരണം ചെയ്തു. സ്റ്റുഡൻസ് ഫാർമസ് ക്ലബ്ബിലെ വിദ്യാർത്ഥികൾക്ക് നൽകി അനുമോദിച്ചു.
ആനിമേറ്റർ ലിനു ജോസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. NIDS മേഖലാ സെക്രട്ടറി വർഗീസ് ബാസ്റ്റിൻ സ്വാഗതം ആശംസിക്കുകയും ആശാന്തി നന്ദി അർപ്പിച്ച് സംസാരിക്കുകയും ചെയ്തു




