അനൂപ് എ.സി.
തിരുപുറം: തിരുപുറം ഇടവകയിൽ മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ രചന മത്സരം സംഘടിപ്പിച്ചു. നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ നിർദ്ദേശപ്രകാരം വി. കാർലോ അക്യുറ്റിസിന്റെ ദിനാചാരണത്തോടനുബന്ധിച്ച് വിശുദ്ധനെ കൂടുതൽ അറിയുക എന്ന ലക്ഷ്യത്തോടെയാണ് രചന മത്സരം നടത്തിയത്. ജനുവരി 4 ഞായറാഴ്ച ദിവ്യബലിയ്ക്ക് ശേഷം വിജയികളെ ഇടവക വികാരി ഫാ. ജിബിൻരാജ് ആദരിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി വേറിട്ട പ്രവർത്തനങ്ങളിലൂടെ തിരുപുറം മീഡിയ മിനിസ്ട്രി മുന്നോട്ടു പോകുകയാണ്. തുടർന്നും ഇതരത്തിലുള്ള പ്രവർത്തനങ്ങൾ മിനിസ്ട്രിയുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കാവുന്നതാണെന്ന് മീഡിയാ മിനിസ്ട്രി പ്രവർത്തകർ പറഞ്ഞു.




