ജോയ് റ്റി.
പെരുകാവ്: കട്ടയ്ക്കോട് ഫൊറോനയിൽ പെരുകാവ് സെന്റ് ജൂഡ് നഗർ സെന്റ് ജൂഡ് പള്ളിയിലെ വിദ്യാഭ്യാസ ശുശ്രൂഷസമിതിയുടെ നേതൃത്വത്തിൽ NEST ക്ലാസ്സ് സംഘടിപ്പിച്ചു. ജനുവരി 4 ഞായറാഴ്ച “പഠനം” എന്ന പ്രതിഭാസത്തെ കുറിച്ച് യുവരക്ഷകർത്താക്കൾക്കായി നടത്തിയ ക്ലാസ്സിൽ 16 അംഗങ്ങൾ പങ്കെടുത്തു.
വീരണകാവ് മെഡിക്കൽ ഓഫീസർ ഡോ.സോജ എസ്.എസ്., ഫൊറോനാ അനിമേറ്റർ ലിനു ജോസ്, കട്ടയ്ക്കോട് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി ജോയി റ്റി. എന്നിവർ ക്ലാസുകൾ നയിച്ചു.




