Ministry

KLM ആട് വിതരണ പദ്ധതി

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി (NIDS) യുടെ നേതൃത്വത്തിൽ ആട് വിതരണം ചെയ്തു. ഡിസംബർ 13 ശനിയാഴ്ച രാവിലെ 9.30-ന് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ KLM നെയ്യാറ്റിൻകര രൂപത ഡയറക്ടർ ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം NIDS ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ ഉദ്ഘാടനം ചെയ്തു.

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന കേരള ലേബർ മൂവ്മെന്റ് (KLM) അംഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് വേണ്ടി KLM സംസ്ഥാന സമിതിയുടെ സഹകരണത്തോടെയാണ് ആടുകളെ വിതരണം നടത്തിയത്. ഏഴ് ഗുണഭോക്താക്കൾക്ക് NIDS ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ ആടുകൾ വിതരണം ചെയ്തു.

KLM ആനിമേറ്റർമാരായ ശശികുമാർ, ജയരാജ്, KLM എക്സിക്യുട്ടീവ് അംഗം ജോൺ എന്നിവർ നേതൃത്വം നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.