സ്വന്തം ലേഖകൻ
പാറശ്ശാല: പാറശ്ശാല ഫെറോനയിലെ ലിറ്റിൽവേ കുട്ടികൾക്ക് ലിറ്റിൽ വേയുടെ നാമം പതിപ്പിച്ച ബാഗ് സ്നേഹസമ്മാനമായി വിതരണം ചെയ്തു. ഡിസംബർ 13 ശനിയാഴ്ച നെടുവാൻവിള ഹോളി ട്രിനിറ്റി ചർച്ചിൽ വച്ച് നടന്ന ജീസസ് ഫ്രണ്ട്സ് സെമിനാറിന്റെ ഉദ്ഘാടന വേളയിൽ ഫെറോനാ ലിറ്റിൽവേ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.രാജേഷ് എസ്. കുറിച്ചിയിലിന്റെ സാന്നിധ്യത്തിൽ മോൺ.വി.പി. ജോസ് അച്ചനാണ് ബാഗ് വിതരണം ചെയ്തത്.
പാറശാല ഫെറോനയിലെ ലിറ്റിൽവേ ആനിമേറ്റേഴ്സും ഉപകാരികളും ചേർന്ന് നടത്തിവരുന്ന ചിട്ടിയിലൂടെ സമാഹരിച്ച തുകയിൽ നിന്നുമാണ് ലിറ്റിൽവേ കുട്ടികൾക്കുള്ള സമ്മാനം നൽകിയത്. ഫെറോനയിലെ 19 ഇടവകകളിൽ നിന്നും ലിറ്റിൽവേയിൽ രജിസ്ട്രേഷൻ നടത്തിയ 930 കുട്ടികൾക്കും ലിറ്റിൽ വേയുടെ നാമം പതിപ്പിച്ച ബാഗ് വിതരണം ചെയ്തു.
ദൈവവിളി കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.വിവിൻ, നെടുവാൻവിള സഹവികാരി ഫാ.തോമസ് ജൂസ, ഫാ.സുബിൻ, സിസ്റ്റേഴ്സ്, ഫെറോന ആനിമേറ്റർ സജി, ഫെറോന സെക്രട്ടറി സെലിൻ, ഫെറോന അക്കൗണ്ടന്റ് സിമി, ലിറ്റിൽവേ ആനിമേറ്റേഴ്സ് എന്നിവർ സന്നിഹിതരായിരുന്നു.




