Forane

10 വയസുകാരിമുതൽ 73 വയസുകാരിവരെ പങ്കെടുത്ത ബൈബിൾ പകർത്തിയെഴുത്ത്

സിന്ധു

കട്ടക്കോട്: കട്ടക്കോട് ഫൊറോനായിൽ ബിബ്ലിയ 2025 ബൈബിൾ പകർത്തിയെഴുത്ത് സംഘടിപ്പിച്ചു. പത്തു വയസുകാരിമുതൽ എഴുപത്തിമൂന്ന് വയസുകാരിവരെ പങ്കെടുത്ത ബൈബിൾ പകർത്തിയെഴുത്ത് വലിയ ആത്മീയാഘോഷമായിരുന്നുവെന്ന് ഫൊറോനാ വികാരി ഫാ.ജോയി സാബു വൈ.എസ്. പറഞ്ഞു.

പഴയ നിയമ പുസ്തകമായിരുന്നു ബൈബിൾ പകർത്തിയെഴുത്തിനായി ലഭിച്ചത്. കട്ടയ്ക്കോട് ഇടവകാംഗമായ ഹിബ മെറിനും മലപ്പനംകോട് ഇടവകാംഗമായ സാൽവിയയുമായിരുന്നു പത്ത് വയസുള്ള കുഞ്ഞുങ്ങൾ. 73 വയസ് പ്രായമുള്ള സിസ്റ്റർ ആൻ തോമസായിരുന്നു പ്രായം കൂടിയ വ്യക്തി.

ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച ബൈബിൾ പകർത്തിയെഴുത്ത് 5 മണിയോടെയാണ് സമാപിച്ചത്. വിവിധ ഇടവകകളിൽ നിന്നായി 86 അംഗങ്ങൾ പങ്കെടുത്തു. കട്ടക്കോട് സഹവികാരി ഫാ.ഫ്രാങ്കോ TOR, ഫൊറോനാ ആനിമേറ്റർ സിന്ധു, ഫൊറോന കൗൺസിൽ വൈസ് പ്രസിഡന്റ് ബാബു ദാസ്, കട്ടയ്ക്കോട് മതബോധന ഹെഡ്മാസ്റ്റർ സുരേഷ് എന്നിവർ ക്രമീകരണങ്ങൾ നടത്തി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.