Parish

പേയാട് സെന്റ്‌ സേവ്യേഴ്‌സ് പള്ളിയിൽ “തിരുകുടുംബ ദിനം” ആചരിച്ചു.

ഷീജാ രാജ്

പേയാട്‌: ആഗോള കത്തോലിക്കാ സഭയോടൊപ്പം ഈശോയുടെ തിരുകുടുംബത്തെ അനുസ്മരിച്ച് സെന്റ്‌ സേവ്യർസ് പള്ളിയിലെ ഇടവകകുടുംബാംഗങ്ങൾ ഡിസംബർ 28 ഞായറാഴ്ച “തിരുകുടുംബ ദിനം” ആചരിച്ചു. ആഘോഷമായ ദിവ്യബലിക്ക് ഇടവക വികാരി ഫാ.ജസ്റ്റിൻ ഡൊമിനിക് മുഖ്യകാർമ്മികനായിരുന്നു.

ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് എത്തിയ കുടുംബാംഗങ്ങൾ അൾത്താരയിൽ റോസാപ്പൂക്കൾ സമർപ്പിച്ചും കുടുംബ അംഗങ്ങൾ ഒരുമിച്ച് ഇരുന്നുമാണ് കർത്താവിന്റെ ബലിയിൽ പങ്കചേർന്നത് . എല്ലാ കുടുംബങ്ങളും ചേർന്ന് ഇടവക കുടുംബമായി ഒരുമിച്ച് കണ്ടപ്പോൾ ഉണ്ടായ സന്തോഷം അച്ചൻ തന്റെ വാക്കുകളിൽ പ്രകടിപ്പിച്ചു.

വചന സന്ദേശത്തിൽ നസ്രത്തിലെ ഈശോയുടെ തിരുക്കുടുംബം കടന്നുപോയ വഴികളും അനുഭവിച്ച യാതനകളും, പ്രതിസന്ധികളും ഇന്നത്തെ നമ്മുടെ കുടുംബ ജീവിതവുമായി ബന്ധിപ്പിച്ച് അച്ചൻ ഉദാഹരണസഹിതം വിവരിച്ചു. നസ്രത്ത്, ബെത്ലേഹം, ഈജിപ്റ്റ് ജെറുസലേം എന്നീ സ്ഥലങ്ങൾ നമ്മുടെ ഓർമ്മയിൽ ഉണ്ടായിരിക്കണമെന്ന് അച്ചൻ ഓർമിപ്പിച്ചു.

അന്നേ ദിവസത്തെ തിരുകർമ്മങ്ങൾക്ക് കുടുംബപ്രേക്ഷിതത്വ ശുശ്രൂഷ സമിതി അംഗങ്ങളും, ബിസിസി അംഗങ്ങളും
ക്രമീകരണ നേതൃത്വം നൽകി. കൂടാതെ എല്ലാ കുടുംബങ്ങൾക്കും തിരുകുടുംബത്തിന്റെ ഫോട്ടോയും, ജപമാലയും സമ്മാനമായി നൽകി. തിരുകുടുംബ ദിനത്തിൽ ഇടവകയിലെ എല്ലാ കുടുംബാംഗങ്ങളും ഒത്തുചേർന്നത് വേറിട്ട അനുഭവമായി മാറി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.