Parish

കരുണാലയ സന്ദർശനം നടത്തി പേരൻ്റ്സ് ക്ലാസ്സ്

സിമി സെൽവിസ്റ്റർ

കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിലെ വിശ്വാസജീവിത പരിശീലനത്തിലെ പേരൻ്റ്സ് ക്ലാസിന്റെ നേതൃത്വത്തിൽ മണ്ണടിക്കോണം ലിറ്റിൽ ഫ്ലവർ ഹോം സന്ദർശിച്ചു. ഡിസംബർ 21- ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ക്ലാസ് അധ്യാപികയായ മദർ സുപ്പീരിയർ റവ. സി. സോഫി, റവ. സി. ഡൈനു മേരി, പേരൻ്റ്സ് ക്ലാസ്സിലെ വിദ്യാർത്ഥികൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.

കട്ടയ്ക്കോട് ഇടവക വികാരി ഫാ ജോയ് സാബു വൈ. എല്ലാവിധ ആശംസകളും നേരുകയും ഇടവക സഹവികാരി ഫാ. ഫ്രാങ്കോ അറക്കപ്പാടൻ TOR അവരെ ‌ പ്രാർഥനയോടെ യാത്രയാക്കുകയും ചെയ്തു.

കരുണാലയത്തിൽ ഇടവകയിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ കൈമാറുകയും കേക്ക് മുറിക്കുകയും ചെയ്തു. അന്തേവാസികളും, സന്ദർശനം നടത്തിയവരും കലാപരിപാടികൾ അവതരിപ്പിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.