സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെല്ലിമൂട് ദിവ്യകാരുണ്യ പള്ളിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് കാർണിവൽ ഡിസംബർ 24 ന് ആരംഭിക്കും. “MY CRIB 2025” എന്നപേരിൽ ആരംഭിക്കുന്ന ക്രിസ്തുമസ് കാർണിവൽ ഡിസംബർ 24 വൈകുന്നേരം 6.30 ന് ഇടവക വികാരി ഫാ. അനുരാജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നെയ്യാറ്റിൻകര രൂപത മുൻ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് ഉത്‌ഘാടനം ചെയ്യും. പ്രശസ്ത സിനിമ സീരിയൽ തരാം നീന കുറുപ്പ് വിശിഷ്ടതിഥി ആയിരിക്കും.സിസ്റ്റർ റോസ് ക്രിസ്തുമസ് സന്ദേശം നൽകും.
ഡിസംബർ 24 മുതൽ 28 വരെ നടക്കുന്ന ക്രിസ്തുമസ് കാർണിവലിൽ മത-രാഷ്ട്രീയ-സാമൂഹിക നേതാക്കൾ പങ്കെടുക്കും. പുൽക്കൂട്, കരോക്കെ ഗാനമേള, നൃത്താവതരണം, മ്യൂസിക്കൽ ഫ്യുഷൻ തുടങ്ങിയവയും വിവിധ ശുശ്രുഷകളുടെയും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ക്രിസ്തുമസ് കാർണിവൽ ഡിസംബർ 28 ന് സമാപിക്കും.




