ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: രൂപത ബൈബിൾ പരായണ മാസത്തോടുനുബണ്ഡിച്ച് പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ ഡിസംബർ 21 ഞായറാഴ്ച വൈകു. 4 ന് സമ്പൂർണ്ണ ബൈബിൾ പാരായണം സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിലിന്റെ ആശീർവാദ പ്രാർത്ഥനയോടെ ബൈബിൾ വായന ആരംഭിച്ചു. ഇടവകയിലെ കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെയുള്ള 100 ലേറെ അംഗങ്ങളെ ഉൾപ്പെടുത്തി 1 മണിക്കൂർ കൊണ്ട് ബൈബിൾ മുഴുവനായി വായിച്ച് തീർത്തു.
ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ, കൗൺസിൽ സെക്ക്രട്ടറി പി. ബെന്നി കുമാർ, ബിസിസി കോഡിനേറ്റർ പി.ജെ. ജപരാജ്, ബ്രദർ അൻ മോദ് ഡെമനിക്, ഉപദേശി ജഡ്സൻ മനോഹർ, അജപാലന സെക്ക്രട്ടറി മേരി വാസന്തി, മീഡിയ മിനിസ്ട്രറി സെക്കട്ടറി എ.ആർ. ജോസ് എന്നിവർ നേതൃത്വം നല്കി.




