Forane

ക്രിസ്മസിൻ്റെ വരവറിയിച്ച് ചുള്ളിമാനൂർ ഫൊറോന കെ.സി.വൈ.എം. വിളംബര റാലി

ജോയ് സി. വിതുര

ചുള്ളിമാനൂർ: കെ. സി.വൈ.എം. ചുള്ളിമാനൂർ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ക്രിസ്മസ് വിളംബര റാലി “ബോൺ നതാല്ലെ” സംഘടിപ്പിച്ചു. ഫൊറോന വികാരി റവ. ഡോ. ബിനു റ്റി. ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ഫൊറോന വൈദീക സമിതി സെക്രട്ടറി ഫാ. അനുജോ മുഖ്യ സന്ദേശം നൽകുകയും ചെയ്തു .

ആനാട് മുതൽ ചുളിമാനൂർ തിരുഹൃദയ ഫൊറോന പള്ളിവരെ നടന്ന റാലിക്ക് കെ.സി.വൈ.എം. ഫെറോന ഡയറക്ടർ ഫാ. റിനോയ് കാട്ടിപ്പറമ്പിൽ ഒ എസ് ജെ, ഫെറോന ആനിമേറ്റർ ഫ്രാൻസി അലോസ്യഷസ്, സിസ്റ്റർ അനിമേറ്റർ സിമി, സിസ്റ്റർ ഷൈനി മാർട്ടിൻ, കെ.സി.വൈ.എം. ഫെറോന പ്രസിഡന്റ്‌ വിനിൽ, ഫെറോന സമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.