Parish

തിരുപ്പിറവി സന്ദേശവുമായി പൊൻവിള ലിറ്റിൽ വേ കുട്ടികൾ

എ.ആർ. ജോസ്

നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ ലിറ്റിൽ വേ അസോസിയേഷൻ ഡിസംബർ 07 ഞായറാഴ്‌ച്ച രാവിലെ 11 ന് ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയുടെ ആശീർവാദത്തോടെ വൈദിക വസതിയിൽ നിന്നാണ് കരോൾ ആരംഭിച്ചത്.

ലോക രക്ഷകനായ ഉണ്ണിയേശുവിന്റെ ജനന സന്ദേശം ഇടവകയിലെ എല്ലാ ഭവനങ്ങളിൽപ്രഘോഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം. ആറയൂർ ബിസിസിലെ എല്ലാ ഭവനങ്ങളിലും ക്രിസ്മസ് കരോൾസംഘം എത്തിച്ചേർന്ന് ഗാനങ്ങൾ ആലപിച്ചു. മധുര പലഹാരങ്ങൾ നല്കി ലിറ്റിൽ വേ വിദ്യാർത്ഥിക്കളെ ഭവനങ്ങളിൽ സ്ഥീകരിച്ചു.

പുൽതൊട്ടിലെ ഉണ്ണിയേശുവും ക്രിസ്മസ് അപ്പൂപ്പനും കരോളിന് മിഴവേകി. ആനിമേറ്റർ സിസ്റ്റർ ശാന്തി, മേരി വാസന്തി, ഗ്രേസി.എഫ്., സലോമ ആർ., ക്ലൈസില ക്ലമന്റ്, ആനി കാതറിൻ എന്നിവർ നേതൃത്വം നല്കി. ഏകദേശം 70 ൽ അധികം ലിറ്റിൽ വേ വിദ്യാർത്ഥികൾ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.