ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെയിന്റ് വിൻസെന്റ് ഡി പോൾ പള്ളിയിലെ മതബോധന യൂണിറ്റ് സംഘടിപ്പിച്ച സാഹിത്യ സമ്മാജം നവംബർ 30 ഞായറാഴ്ച്ച രാവിലെ 10-ന് സെയിന്റ് വിൻസെന്റ് പള്ളോട്ടി ഹാളിൽ നടന്നു.
മതബോധന വിദ്യാർത്ഥിക്കളെ 4 ഹൗസ്സുകളാക്കി തിരിക്കുകയും 4 വിഷയങ്ങളെ ആസ്പദമാക്കി കുട്ടികൾ സാഹിത്യസമാജം അവതരിപ്പിക്കുകയും ചെയ്തു. ഹൗസ്സുകൾ തയ്യാറാക്കിയ മാഗസിൻ ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ പ്രകാശനം ചെയ്തു.
മതബോധന HM പി. അനീഷ്, അദ്ധ്യാപക സെക്രട്ടറി ഡോ.ഡെയ്സിൽ, ട്രഷർ അജേഷ് വി.ഐ, സാഹിത്യ സമ്മാജം കൺവീനർ പി.ജെ.ജപരാജ്, എന്നിവർ നേതൃത്വം നല്കി. അദ്ധ്യാപകരും വിദ്യാർത്ഥിക്കളുമടക്കം 110-ലധികം പേർ പങ്കെടുത്തു.




