സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് ക്ലാസുകൾ ആരംഭിച്ചു. ഗിൽഡ് പ്രസിഡന്റ് കോൺക്ലിൻ ജിമ്മി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് രൂപത സ്കൂൾ കോർപ്പറേറ്റ് മാനേജർ മോൺ.ഡോ. ജോണി കെ. ലോറൻസ് ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് ക്ലാസ് ഉദ്ഘാടനം ചെയ്തു.
രൂപത സ്കൂൾ അധ്യാപകർക്ക് വേണ്ടി ആരംഭിച്ച ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് ക്ലാസ് നയിക്കുന്നത് ഡോ. അലക്സ് ബോസ്കൊയാണ്. രൂപത അധ്യാപകർക്ക് പുറമെ പുറത്ത് നിന്നുള്ളവർക്കും പങ്കെടുക്കാൻ അവസരം ഉണ്ടെന്ന് കോഴ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് മോൺ.ഡോ.ജോണി കെ. ലോറൻസ് പറഞ്ഞു.
എല്ലാ ശനിയാഴ്ചയും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ, ഓൺലൈൻ വീഡിയോ ക്ലാസുകളും




