Parish

വിതുരയിൽ വി. ജോസഫ് മറെല്ലോയുടെ നാമകരണത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

ജോയി സി.വിതുര

വിതുര: വിതുര ദൈവപരിപാലന ദൈവാലയത്തിൽ ആഗോള ഓ.എസ്.ജെ. സഭാ സ്ഥാപകനായ വിശുദ്ധ ജോസഫ് മറെല്ലോയുടെ വിശുദ്ധ നാമകരണത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. പ്രാരംഭ ദിവ്യബലിക്ക് ഫാ.ജോയി കല്ലറക്കൽ ഓ.എസ്.ജെ. മുഖ്യകാർമികനായി. ഇടവക വികാരി റിനോയ് കാട്ടിപ്പറമ്പിൽ ഓ.എസ്.ജെ., സഹവികാരി ലിജോ ഓ.എസ്.ജെ. തുടങ്ങിയവർ സഹകാർമ്മികരായി.

തുടർന്ന് നടന്ന വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കത്തിൽ വിശ്വാസിസമൂഹം ഒന്നുചേർന്ന് പങ്കുചേർന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിൽ വിവിധ പരിപാടികൾക്കാണ് ആരംഭം കുറിച്ചിരിക്കുന്നതെന്ന് ഇടവക കൗൺസിൽ അറിയിച്ചു.

ഇവക ചരിത്രം:

1928 സെപ്റ്റംബർ 18-ന് ആശീർവദിക്കപ്പെട്ട ദൈവപരിപാലന ദേവാലയം ബൽജിയം കർമലീത്താ മിഷനറിയായിരുന്ന ഫാ.ഇൽഡഫോൺസിന്റെ ശ്രമഫലമായാണ് വിതുരയിൽ സ്ഥാപിതമായത്. ലിറ്റിൽ ഫ്ളവർ നഴ്സറി സ്‌കൂൾ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന കെട്ടിടം പുതുക്കിപ്പണിത് പാരിഷ്ഹാളായി ഉപയോഗിക്കുന്നു. ഓ.എസ്.ജെ. സന്ന്യാസ സഭയുടെ കീഴിൽ ജോടെക് കമ്പ്യൂട്ടർ സെന്റെർ പ്രവർത്തിക്കുന്നുണ്ട്.

മതബോധനം, നിഡ്‌സ്, ഡി.സി.എം.എസ്., നിഡ്‌സിന്റെ നേതൃത്വത്തിൽ നാരകത്തിൻകാല ജൈവഗ്രാമം, ട്രൈബൽ യൂണിറ്റ്, കെ.എൽ.സി.എ., കെ.സി.വൈ.എം. മുതലായവ ഇവിടെ പ്രവർത്തിക്കുന്നു. 210 കുടുംബങ്ങളുള്ള ഈ ഇടവകയിൽ ജനപങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന 9 ബി.സി.സി. യൂണിറ്റുകളും അതിലൂടെ രൂപപ്പെട്ടുവന്ന അജപാലനസമിതിയുമുണ്ട്. വിസിറ്റേഷൻ കോൺഗ്രിഗേഷന്റെ കോൺവെന്റും ഇവിടെ പ്രവർത്തിക്കുന്നു.

ഡേവിഡ് എൽ., വിക്ടർ, എൽ. വർഗീസ് എന്നിവർ ഉപദേശിമാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവരാണ്.
രൂപതാ ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ.റൂഫസ് പയസ് ലീൻ ഇടവകാംഗമാണ്.
വിതുര ഇടവകയുടെ ഉപഇടവകകളാണ് ബോണക്കാട്, കുളച്ചിക്കര, മരുതാമല, പൊൻമുടി, തെന്നൂർ എന്നിവ.

വിതുര ദേവാലയത്തിൽ സേവനമനുഷ്‌ഠിച്ചിട്ടുള്ള വൈദീകർ:

ഫാ. ഇൽഡഫോൺസ് ഒ.സി.ഡി., ഫാ. നോർബർട്ട് ഒ.സി. ഡി. (1932-34)
ഫാ. മാനുവൽ അൻപുടയാൻ (1931-50)
ഫാ. പീറ്റർ ബർണാർഡ് പെരേര (1942-52)
ഫാ. ടെലസ്‌ഫോർ (1954-65)
ഫാ. ആന്റണി സേവ്യർ (1965-67)
ഫാ. ജോസഫ് ജെയിംസ് (1967-69)
ഫാ. ക്ലീറ്റസ് ഗോമസ് (1969-73)
ഫാ. ഫ്രാൻസിസ് ഡി സിൽവ (1973-77)
ഫാ. ജോസഫ് രായപ്പൻ (1977-83)
ഫാ. ഫ്രാൻസിസ് അംബ്രോസ് (1983-89)
ഫാ. വിൽഫ്രെഡ് (1991-93)
ഫാ. സ്റ്റെല്ലസ് (1993-97)

വിതുര ദേവാലയത്തിലെ ഓ.എസ്.ജെ. വൈദീകർ:

ഫാ. നെൽസൻ തിരുനിലത്ത് ഓ.എസ്.ജെ. (1997-98)
ഫാ. ജോസ് കുരിശിങ്കൽ ഓ.എസ്.ജെ. (1998-2000)
ഫാ. ഗ്ലാഡിൻ ഡി അൽമേഡ ഓ.എസ്.ജെ. (2000-04) – (ഈ കാലയളവിൽ ഫാ.ജാക്സൻ ഓ.എസ്.ജെ., ഫാ. ജോർജ് ഓ.എസ്.ജെ., ഫാ. സെബാസ്റ്റ്യൻ പള്ളിക്കാവീട്ടിൽ ഓ.എസ്.ജെ., ഫാ. ആന്റണി ഫ്രാൻസിസ് മാറോട്ടിക്കൽ ഓ.എസ്.ജെ. എന്നിവർ സഹവികാരിമാരായിരുന്നു)
ഫാ. സേവ്യർ തൈപ്പാടത്ത് ഓ.എസ്.ജെ. (2004-06)
ഫാ. ആന്റെണി ആശാരിപ്പറമ്പിൽ ഓ.എസ്.ജെ. (2006 -08)
ഫാ. സെബാസ്റ്റ്യൻ പള്ളിക്കൽ ഓ.എസ്.ജെ. ( 2008-11)
ഫാ. ബനഡിക്ട് ഓ.എസ്.ജെ. (2011-13)
ഫാ. സെബാസ്റ്റ്യൻ കണിച്ചുകുന്നത്ത് ഓ.എസ്.ജെ. (2013-20) – (ഫാ. സജി കുന്നപ്പള്ളി ഓ.എസ്.ജെ., ഫാ. ജോയി കല്ലറയ്ക്കൽ ഓ.എസ്.ജെ., ഫാ. ജോയ്‌സൺ ചൂതംപറമ്പിൽ ഓ.എസ്.ജെ., ഫാ. റിനോയ് കാട്ടിപ്പറമ്പിൽ ഓ.എസ്.ജെ., ഫാ. വിപിൻ മിൽട്ടൺ വലിയവീട്ടിൽ ഓ.എസ്.ജെ., ഫാ. റോബി ചക്കാലയ്ക്കൽ ഓ.എസ്.ജെ. എന്നിവർ സഹവികാരിമാരായിരുന്നു)
ഫാ.റോബി ചക്കാലയ്ക്കൽ ഓ.എസ്.ജെ. (2020-23) – (സഹവികാരി ഫാ. പ്രവീൺ പോൾ മണ്ണാമുറി ഓ.എസ്.ജെ.)
ഫാ. ആന്റണി ആശാരി പറമ്പിൽ ഓ.എസ്.ജെ. (2023)
ഫാ.റിനോയി കാട്ടിപ്പറമ്പിൽ ഓ.എസ്.ജെ. (2023 നവംബർ മുതൽ) (സഹവികാരി ഫാ.ലിജോമോൻ ലീൻ ഓ.എസ്.ജെ.)

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.