വിശാഖ് വി സി
വട്ടവിള: വ്ളാത്താങ്കര ഫൊറോനയിൽ വിശ്വാസ പരിശീലന അധ്യാപക ദിനാഘോഷവും അധ്യാപകർക്കായുള്ള രണ്ടാംഘട്ട സെമിനാറും വട്ടവിള സെന്റ് ജേക്കബ് പള്ളിയിൽ വച്ച് നടന്നു. നവംബർ 23 ഞായർ ഉച്ചയ്ക്ക് 1.30 ന് സംഘടിപ്പിച്ച പരിപാടി ഫൊറോന അജപാലന ശുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ.ലിജോ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
അധ്യാപക ദിനാഘോഷ പരിപാടിയിൽ ഫൊറോന വിശ്വാസ പരിശീലന സെക്രട്ടറി ഡോ.സുരേഷ് ആശംസകൾ അർപ്പിച്ചു. തുടർന്ന്, നടന്ന പരിശീലന പരിപാടിയിലെ ക്ലാസുകൾക്ക് ഈശോസഭ വൈദികനായ ഫാ. ജോസ് നേതൃത്വം നൽകി. ഫൊറോന ആനിമേറ്റർ സുനിൽ ഡി.ജെ. പരിപാടിക്ക് സ്വാഗതം ആശംസിച്ചു.




