സിമി സെൽവിസ്റ്റർ
കട്ടയ്ക്കോട് : നെയ്യാറ്റിൻകര രൂപതയിലെ കട്ടയ്ക്കോട് ഫൊറോനയിൽ സേവനം അനുഷ്ഠിച്ച് പരേതരായ വൈദീകർ, സന്യസ്തർ, ഉപദേശിമാർ, മെനിഞ്ചിമാർ, കപ്യാർമാർ, മതബോധന അധ്യാപകർ എന്നിവരെ സ്മരിച്ചു കൊണ്ട് ആത്മാവിൻ്റെ നിത്യശാന്തിക്കായി നവംബർ 24 തിങ്കളാഴ്ച വൈകുന്നേരം 5.30-ന് കട്ടയ്ക്കോട് സെയിന്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ വച്ച് അനുസ്മരണ ദിവ്യബലി നടത്തി.
നെയ്യാറ്റിൻകര രൂപത കുടുംബ പ്രേക്ഷിത ശുശ്രൂഷ ഡയറക്ടർ ഫാ. ജോസഫ് രാജേഷ് മുഖ്യകാർമിനായി. ഫാ. സാബു ക്രിസ്റ്റി വചനപ്രഘോഷണം നടത്തി.
ഫൊറോനാ വികാരി ഫാ. ജോയ് സാബു വൈ., ഫാ. ജിനോ വി. ഒ., ഫാ. അനീഷ് ആൻ്റോ, ഫാ. അരുൺ രാജ് ഡി. പി., ഫാ. അനു സി., ഫാ. ആൻ്റണി സോണി പനയ്ക്കൽ എന്നിവർ സഹകാർമികരായി.




