Ministry

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ശശി കുമാർ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആന്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിലെ ആറാമത്തെ ബാച്ചിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. നവംബർ 17 തിങ്കളാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്റെറിൽ നടന്ന യോഗത്തിൽ NIDS പ്രോജക്ട് ഓഫീസർ മൈക്കിൾ അധ്യക്ഷത വഹിച്ചു, കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ ഉദ്ഘാടനം ചെയ്തു.

ലൈവിലിഹുഡ് പ്രോഗ്രാം അസി. മാനേജർ ബിജു സി.സി., NIDS പ്രോജക്ട് ഓഫീസർ ബിജു ആന്റെണി, സാഫല്യം അസോസിയേഷൻ പ്രസിഡന്റ് തങ്കമണി, പ്ലെയിസ്മെന്റ് ഓഫീസർ ജെറിൻ, ടീച്ചർ അഞ്ചന പ്രോഗ്രാം കോ-ഓഡിനേറ്റർ ജയരാജ് എന്നിവർ സംസാരിച്ചു. വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

തുടർന്ന് നടന്ന വിദ്യാർത്ഥികളുടെ കലാപരിപാടികൾ സമാപന സമ്മേളനത്തെ വർണാഭമാക്കി. CBR കോ-ഓഡിനേറ്റർ ശശികുമാർ, ടീച്ചർ സോന, മൊബിലൈസേഷൻ ഓഫീസർ കവിത എന്നിവർ നേതൃത്വം നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.