ഷീജ രാജ്
പേയാട്: പേയാട് സെന്റ് സേവ്യർസ് പള്ളിയിൽ KLCWA യുടെ നേതൃത്വത്തിൽ വയോജന ദിനത്തോടനുബന്ധിച്ച് നവംബർ 15 ശനിയാഴ്ച “വാർദ്ധക്യം പുണ്യദിനം” എന്ന പേരിൽ അദേയോദാത്തൂസ് അച്ചന്റെ പുണ്യസ്ഥലങ്ങളിൽ സന്ദർശനം നടത്തി.
KLCWA യുടെ നേതൃത്വത്തിൽ 60 വയസ്സിനുമേൽ പ്രായമുള്ള അമ്മമാരുമായി അദേയോദാത്തൂസ് അച്ചൻ അന്ത്യവിശ്രമം കൊള്ളുന്ന പാങ്ങോട് കാർമൽ ആശ്രമവും അന്ത്യനാളുകളിൽ സേവനം ചെയ്തിരുന്ന മുതിയാവിള പള്ളിയിലുമാണ് സന്ദർശനം നടത്തിയത്.




