Parish

ക്രിസ്തുരാജത്വ തിരുനാളിന് കൊടിയേറി

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ കാട്ടാക്കട ഫൊറോനയിലെ കാട്ടാക്കട ക്രിസ്തുരാജാ ദൈവാലയത്തിരുനാളിന് ഇടവക വികാരി ഫാ. ബലവേന്ദ്രൻ സൂസൈ തിരുനാൾ പതാക ഉയർത്തി തുടക്കം കുറിച്ചു. കൊച്ചു വെട്ടുകാട് എന്നറിയപ്പെടുന്ന ഈ തീർഥാടന പള്ളിയിലെ തിരുനാൾ നവംബർ 14 വെള്ളിയാഴ്ച ആരംഭിച്ചു. നവംബർ 23 ഞായറാഴ്ച സമാപിക്കും.

നവംബർ 21 വെള്ളിയാഴ്ച രൂപതയുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ടുള്ള ചപ്ര പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. നവംബർ 23 ഞായറാഴ്ച ആഘോഷമായ തിരുനാൾ ദിവ്യബലിയ്ക്ക് കാട്ടാക്കട ഫൊറോനവികാരി ഫാ. ജോസഫ് അഗസ്റ്റിൻ മുഖ്യകാർമ്മികനാകും. രൂപത അല്‌മായ ശുശ്രൂഷ ഡയറക്ടർ ഫാ. ബെനഡിക്ട് ജി. ഡേവിഡ് വചന പ്രഘോഷണം നയിക്കും.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.