Forane

മതബോധന ദിനാഘോഷവും ഫൊറോനാതല വാർഷികവും സംഘടിപ്പിച്ചു

പ്രദീപ്

ഉണ്ടൻകോട്: ഉണ്ടൻകോട് ഫൊറോന വിശ്വാസപരിശീലന കമ്മിഷൻ്റെ നേതൃത്വത്തിൽ മതബോധന ദിനാഘോഷവും, ഫൊറോനാ മതബോധന വാർഷികവും സംഘടിപ്പിച്ചു. ഫൊറോന വിശ്വാസപരിശീലന കമ്മിഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സുരേഷ് ബാബു അധ്യക്ഷത വഹിച്ച വാർഷികാഘോഷം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്തു.

രൂപത മതബോധന എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. അരുൺ കുമാർ എസ്. എൽ. മുഖ്യസന്ദേശം നൽകി. യോഗത്തിൽ വച്ച് പൗരോഹിത്യത്തിൻ്റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്ന മോൺ. ക്രിസ്തുദാസ് തോംസനെ ഫെറോനോവികാരി പൊന്നാട അണിയിച്ച് ആദരിച്ചു.

ഉണ്ടൻകോട് ഫെറോനാ വികാരി വെരി ഫാ. ജോസഫ് അനിൽ, ഫാ. റോബിൻ സി. പീറ്റർ, സിസ്റ്റർ റീന തോമസ്, ഫൊറോന അനിമേറ്റർ ജയന്തി, ഫൊറോന പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി രാകേഷ്, വിദ്യാർഥി പ്രതിനിധികളായ റിഹാൻ ക്രിസ് വിശ്വം, നീതിഹ ഷാജി, പ്രധാനാധ്യാപരുടെ പ്രതിനിധി നിഷ ഉണ്ടൻകോട്, അദ്ധ്യാപക പ്രതിനിധി ബിനുരാജ് ചെട്ടിക്കുന്ന് എന്നിവർ പൊതുയോഗത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വാർഷിക ആഘോഷത്തിന് മുന്നോടിയായി ജൂബിലി വർഷത്തിൻ്റെ ഭാഗമായി നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയ ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിച്ചു.

വാർഷികാഘോഷത്തിനോട് അനുബന്ധിച്ച് ഫൊറോനയിലെ മതബോധന അദ്ധ്യാപകർക്കായി ഒരു പഠന ക്ലാസും നടന്നു. രൂപതാ മൈനർ സെമിനാരി പ്രീഫെക്‌ട്‌ ഫാ. അനു സി.കലിസ്റ്റസ് ക്ലാസിന് നേതൃത്വം നൽകി.

പൊതുയോഗത്തിനു ശേഷം ഫെറോനയിലെ 27 പള്ളികളിൽ നിന്നുള്ള മതബോധന വിദ്യാർത്ഥികളും അദ്ധ്യാപകരും കലാപരിപാടികൾ അവതരിപ്പിച്ചു. മുൻഅദ്ധ്യയന വർഷത്തെ വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

യോഗത്തിന് ബിന്ദു സ്വാഗതവും, വാർഷികാഘോഷ കൺവീനർ നിഷ നന്ദിയും രേഖപ്പെടുത്തി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.