വിശാഖ് വി.സി.
വ്ലാത്തങ്കര: വ്ലാത്തങ്കര ഫെറോന ദൈവവിളി കമ്മീഷന്റെ നേതൃത്വത്തിൽ ജീസസ് ഫ്രണ്ട്സ് സെമിനാർ സംഘടിപ്പിച്ചു. കുട്ടികളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വച്ച് രൂപതയുടെ നിർദേശമനുസരിച്ച് കുന്നൻവിള ഇടവകയിൽ വച്ച് നടന്ന സെമിനാറിൽ 133 കുട്ടികളും 9 ആനിമേറ്റർമാരും പങ്കെടുത്തു.
കുന്നൻവിള ഇടവികാരി ഫാ.ടോണി മാത്യു ക്ലാസ്സുകൾ ഉദ്ഘാടനം ചെയ്തു. തുടർന്ന്, “ദൈവവചനം കുട്ടികൾക്ക്” എന്ന വിഷയത്തെ ആസ്പദമാക്കി ഡീക്കൻ രജീഷ്, ടിനാ ദാസ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.




