ലിനോ ജോസ്
കൊല്ലോട്: കൊല്ലോട് ഫാത്തിമ നഴ്സറി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ജിജു അധ്യക്ഷത വഹിച്ച യോഗം സ്കൂൾ മാനേജർ ഫാ. അനീഷ് ആന്റോ ഉദ്ഘാടനം ചെയ്തു. മേഖല ആനിമേറ്റർ ലിനോ ജോസ് ആശംസകൾ അർപ്പിച്ചു. കുരുന്നുകൾ നെഹ്റുവിന്റെ വേഷവിധാനത്തിൽ വർണ്ണശബളമായ റാലിയിൽ പങ്കുചേർന്നു.
സുപ്രസിദ്ധ മജീഷ്യൻ മാസ്റ്റർ വിപിൻ (ധനുവച്ചപുരം) കുട്ടികൾക്കായി മാജിക് ഷോ പ്രകടനം നടത്തി. കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ഏറ്റവും മികച്ച മൂന്ന് പോസ്റ്ററുകൾക്ക് ക്യാഷ് പ്രൈസും സമ്മാനവും നൽകി. കാട്ടാക്കട നീയോ ഡെയിൽ വ്യൂ സ്കൂളിലെ വിദ്യാർഥികൾ കളക്ട് ചെയ്ത കളിപ്പാട്ടങ്ങൾ ഫാത്തിമ നഴ്സറിക്ക് സ്കൂൾ അധികൃതരും വിദ്യാർത്ഥികളും ചേർന്ന് കൈമാറി.
പിടിഎ അംഗങ്ങളുടെ സജീവ സാന്നിധ്യവും സഹകരണവും പ്രോഗ്രാമിന് കൂടുതൽ മികവേകിയെന്ന് നഴ്സറി സ്കൂൾ അധ്യാപകർ പറഞ്ഞു.



