Parish

ലോഗോസ് പരീക്ഷ നടത്തി

സിമി സെൽവിസ്റ്റർ

കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെന്റ് ആന്റെണീസ് ഫൊറോന പള്ളിയിൽ വച്ച് സെപ്തബർ 28 ഞായറാഴ്ച 02.00 മണിക്ക് ബൈബിൾ കമ്മീഷന്റെ നേതൃത്വത്തിൽ ലോഗോസ് പരീക്ഷ നടത്തി.

പേയാട് വിശ്വാസ പരിശീലന സമിതി അംഗങ്ങളായ ലേഖ, ടിനോ ജെ.റോബിൻസൺ, ഫൊറോന അനിമേറ്റർ സിന്ധു എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സെന്ററുകളിലായാണ് പരീക്ഷ നടത്തിയത്. ഇടവക സഹവികാരി ഫാ. അനു സി. ലോഗോസ് പരീക്ഷയുടെ സമയത്തിലുടനീളം സന്നിഹിതനായിരുന്നു.

കട്ടയ്ക്കോട്, മാതാനഗർ, പുതുവയ്ക്കൽ എന്നീ ഇടവകകളിൽ നിന്നും എ മുതൽ എഫ് വരെയുള്ള വിഭാഗങ്ങളിലായി മുന്നൂറിൽപരം പരീക്ഷാർഥികൾ പങ്കെടുത്തു. മതബോധന വിദ്യാർത്ഥികളെയും അധ്യാപകരെയും കൂടാതെ ബി.സി.സികളിൽ നിന്നുമുള്ള സജീവ പങ്കാളിത്തവുമുണ്ടായിരുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.