Parish

പൊൻവിള മതബോധന യൂണിറ്റ് സാഹിത്യ സമാജം സംഘടിപ്പിച്ചു

ക്ലൈസില ക്ലമന്റ്‌

നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ മതബോധന യൂണിറ്റ് സാഹിത്യ സമാജം സെമിനാർ സംഘടിപ്പിച്ചു. സെപ്തംബർ 21 ഞായറാഴ്ച്ച രാവിലെ 8 മണിക്ക്‌‌ വി. വിൻസെന്റ് പള്ളോട്ടി ഹാളിൽ വച്ച് നടന്ന പരിപാടി ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉദ്‌ഘാടനം ചെയ്തു.

ഇടവക മതബോധന എച്ച്.എം. പി.അനീഷ് സ്വാഗതവും സെമിനാർ കൺവീനർ എഫ്. ഗ്രേസി നന്ദിയും അർപ്പിച്ചു. സിസ്റ്റർ ശാന്തി, സാഹിത്യ സമ്മാജം കൺവീനർ പി. ജെ. ജപരാജ്, സെക്രട്ടറി ഡോ. ഡെയ്സിൻ, ഖജാർജി വി.ഐ. അജേഷ് എന്നിവർ സെമിനാറിന് നേതൃത്വം നല്കി.

മതബോധന വിദ്യാർത്ഥിക്കളെ 4 ഹൗസ്സുകളായി തിരിച്ച് 4 വിഷയങ്ങളെ കുറിച്ച് ഒരോ ഹൗസ്സുകാരും സംസാരിക്കുകയും തയ്യാറാക്കിയ മാഗസിൻ അവതരിപ്പിക്കുകയും ചെയ്തു. അദ്ധ്യാപകരും വിദ്യാർത്ഥിക്കളുമായി 110 ളോം പേർ പങ്കെടുത്തു. PTA യുടെ നേതൃത്വത്തിൽ ചായ സൽക്കാരം നടത്തി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.