സ്വന്തം ലേഖകൻ
പേരയം: പേരയം സെന്റ് മേരീസ് ഇടവകയിൽ മാതാവിൻ ചാരെ ആത്മീയ യാത്രയ്ക്ക് സെപ്റ്റംബർ 21 ഞായറാഴ്ച തുടക്കമായി. ഇടവകയിലെ എല്ലാ കുടുംബങ്ങളിലും ആധ്യാത്മിക നേർക്കാഴ്ചയ്ക്കായി മാതാവിന്റെ തിരുസ്വരൂപം എത്തിക്കുന്ന പരിപാടിയാണു “മാതാവിൻ ചാരെ” എന്ന ആത്മീയ യാത്ര.
ബി.സി.സി യൂണിറ്റ് ലീഡർമാർക്കും മറ്റ് അംഗങ്ങൾക്കും മാതാവിന്റെ തിരുസ്വരൂപം കൈമാറിക്കൊണ്ട് ഇടവക വികാരി ഫാ. അനുജോ ജോർജ്ജ് ആത്മീയ യാത്ര ഉദ്ഘാടനം ചെയ്തു.




