ലിജ എം എസ്
പേയാട്: പെരുകാവ് സെന്റ് ജൂഡ് നഗറിലെ സെന്റ് ജൂഡ് പള്ളിയിൽ അധ്യാപക ദിനം ആചരിച്ചു. September 7 ഞായറാഴ്ച്ച രാവിലെ 8.30 ന് ആരംഭിച്ച ദിവ്യബലിയിൽ ഇടവക വികാരി ഡോ. ജസ്റ്റിൻ ഡൊമിനിക് മുഖ്യകാർമികനായി.
അന്നേ ദിവസത്തെ,ജപമാല, ആമുഖം, ബൈബിൾ വായന, വിശ്വാസികളുടെ പ്രാർത്ഥന എന്നിവയ്ക്ക് ഇടവകയിലെ മതബോധന അധ്യാപകർ നേതൃത്വം നൽകി. തുടർന്ന് വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഇടവകയിൽ സേവനം ചെയ്യുന്ന എല്ലാ മതബോധന അധ്യാപകർക്കും ഇടവക വികാരി സ്നേഹോപഹാരം നൽകി ആദരിക്കുകയും അവരുടെ സ്തുത്യര്‍ഹമായ സേവനത്തെ പ്രശംസിക്കുകയും ചെയ്തു.




