Parish

മാതാവിന്റെ പിറവി തിരുനാൾ ആഘോഷിച്ചു

ഷീജാരാജ്

പേയാട്: പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ മാതാവിന്റെ പിറവി തിരുനാൾ സെപ്റ്റംബർ 7 ഞായറാഴ്ച സമുചിതമായി ആഘോഷിച്ചു. ആഘോഷകരമായ ദിവ്യബലി തിരുകർമ്മങ്ങൾക്ക് മൈനർ സെമിനാരി പ്രീഫെക്ട് ഫാ. ജിനോ ഓ.വി. നേതൃത്വം നൽകി. പരിശുദ്ധ മറിയമായിരുന്നു യേശുവിന്റെ യഥാർത്ഥ ശിഷ്യത്വത്തിന്റെ മാതൃകയെന്നും ആ അമ്മയുടെ കൈവിടാതെ കൂടെനടക്കാൻ നാം നിരന്തരം ശീലിക്കണമെന്നും വചന സന്ദേശത്തിൽ ഫാ.ജിനോ ഓർമ്മിപ്പിച്ചു.

ഇടവക വികാരി ഫാ. ജസ്റ്റിൻ ഡൊമിനിക് സഹകാർമ്മികനായിരുന്നു. ലിജിയൻ ഓഫ് മേരി അംഗങ്ങൾ ദിവ്യബലിക്ക് ക്രമീകരണ നേതൃത്വം നൽകി. ദിവ്യബലിക്ക് ശേഷം ലിജിയൻ ഓഫ് മേരി അംഗങ്ങളുടെ നേതൃത്വത്തിൽ വിശ്വാസ സമൂഹത്തിന് മധുരം വിതരണം ചെയ്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.