Ministry

നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി കുളത്തൂർ യൂണിറ്റിന്റെ രണ്ടാം വാർഷികവും സ്വയം സഹായസംഘ സംഗമവും സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ

കുളത്തൂർ: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി കുളത്തൂർ യൂണിറ്റിന്റെ രണ്ടാം വാർഷികവും സ്വയംസഹായ സംഘസംഗമവും ആഗസ്റ്റ് 24 ഞായറാഴ്ച സംഘടിപ്പിച്ചു. ഉച്ചയ്ക്കുശേഷം 2 മണിക്ക് കുളത്തൂർ ബസ്സ്റ്റാന്റിൽ നിന്നും “ലഹരിക്കെതിരെ പ്രവർത്തിക്കുക” എന്ന സന്ദേശം നൽകി ആരംഭിച്ച സ്വയംസഹായ സംഘാംഗങ്ങളുടെ റാലി യൂണിറ്റ് പ്രസിഡന്റ് ഫാ.അനിൽകുമാർ എസ്.എം. ഉദ്‌ഘാടനം ചെയ്തു.

തുടർന്ന്, കുളത്തൂർ സെന്റ് ജോസഫ് പള്ളി പാരീഷ് ഹാളിൽ വച്ച് നടത്തിയ പൊതുയോഗം NIDS ഡയറക്ടർ ഫാ.രാഹുൽ ബി. ആന്റോ ഉദ്ഘാടനം ചെയ്തു, യൂണിറ്റ് പ്രസിഡന്റ് ഫാ.അനിൽകുമാർ എസ്.എം. അധ്യക്ഷത വഹിച്ചു. നിഡ്സ് മേഖല കോ- ഓഡിനേറ്റർ ഫാ.ജോയി സി., കുളത്തൂർ ഇടവക സഹവികാരി ഫാ.രജിൻ ഡി. അൽഫോൺസ്, കുളത്തൂർ കൃഷി ഓഫീസർ സുബജിത്, വെൺകുളം വാർഡ് മെമ്പർ അരുൺ, സിസ്റ്റർ ലിലിയാൻ മേരി, മേഖല ആനിമേറ്റർ ഷൈല മാർക്കോസ്, യൂണിറ്റ് സെക്രട്ടറി അനിൽകുമാർ വി., യൂണിറ്റ് ജോ.സെക്രട്ടറി വിൽസൻ, എക്സിക്യുട്ടീവ് അംഗം ആൽബിൻരാജ് എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു.

ഗ്രാമോത്സവത്തിൽ പങ്കെടുത്ത സ്വയംസഹായ സംഘങ്ങൾക്ക് ക്യാഷ് അവാർഡ്, യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സ്വയംസഹായ സംഘങ്ങൾക്കും ക്യാഷ് അവാർഡ്, എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ആദരവ്, സ്വയം സഹായ സംഘങ്ങൾക്ക് വായ്പാ, ക്രഡിറ്റ് യൂണിയൻ അംഗങ്ങൾക്ക് വായ്പാ, മികച്ച കർഷകരെ ആദരിക്കൽ, ലോകാരോഗ്യ ദിന ഉപന്യാസ മത്സര വിജയികൾക്ക് സമ്മാനം, രോഗീസഹായ വിതരണം, റാലിയിൽ പങ്കെടുത്ത് വിജയിച്ച സ്വയംസഹായ സംഘങ്ങൾക്ക് ക്യാഷ് അവാർഡ് വിതരണവും ഉണ്ടായിരുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.