ബെർളിൻ
പാറശ്ശാല: പാറശ്ശാല ഫെറോനയിലെ കാരോട് ഇടവകയിൽ മീഡിയ മിനിസ്റ്ററി അംഗങ്ങൾക്കായി പോസ്റ്റർ മേക്കിങ്, വീഡീയോ എഡിറ്റിംഗ് എന്നിവയുടെ ക്ലാസ്സ് സംഘടിപ്പിച്ചു. കാരോട് വിരുദ്ധ കുരിശിന്റെ ദൈവാലയത്തിൽ വച്ച് ആഗസ്റ്റ് 08 വെള്ളിയാഴ്ച നടന്ന പരിശീലന പരിപാടിയിൽ വെൻകുളം ഉപഇടവകയിലെ അംഗങ്ങളും പങ്കെടുത്തു.
ഇടവക വികാരി ഫാ.ജോസഫ് തയ്യയിൽ പരിശീലന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത മീഡിയ മിനിസ്ട്രി ഡയറക്ടർ റവ.ഡോ.ജസ്റ്റിൻ ഡൊമിനിക്, റെജിൻ രാജ് എന്നിവർ ക്ലാസ്സ് നയിച്ചു.
മീഡിയ മിനിസ്ട്രിയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഫാ.ജസ്റ്റിൻ ഡൊമിനിക് ക്ലാസെടുത്തു. തുടർന്ന്, റെജിൻരാജ് പോസ്റ്റർ മേക്കിങ്, വീഡിയോ എഡിറ്റിംഗ് എന്നിവയെക്കുറിച്ച് വിവരിച്ചു.




