സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത മെത്രാൻ റൈറ്റ് റവ. ഡോ. വിൻസെന്റ് സാമുവൽ പിതാവിന്റെ ജന്മദിനാഘോഷം ആഗസ്റ്റ് 11 ന് നെയ്യാറ്റിൻകര ബിഷപ്‌സ് ഹൗസിൽ സംഘടിപ്പിച്ചു. ജന്മദിനാഘോഷത്തിൽ രൂപതയിൽ സേവനം ചെയ്യുന്ന വൈദീകരും സിസ്റ്റേഴ്‌സും പങ്കെടുത്തു.
രൂപത സഹമെത്രാൻ റൈറ്റ്. റവ. ഡോ. ഡി. സെൽവരാജൻ ദാസനും, വൈദീകരുടെ പ്രതിനിധിയായി ഫാ. ജോസഫ് അഗസ്റ്റിനും, സിസ്റ്റർ പ്രസിധിനിധിയും ആശംസകൾ നേർന്നു സംസാരിച്ചു.
സന്നിഹിതരായവർക്ക് അഭിവന്ദ്യ പിതവ് സമ്മാനം നൽകി. തുടർന്ന്, സ്നേഹവിരുന്നോടുകൂടിയാണു ജന്മദിനാഘോഷത്തിനു സമാപനമായത്.




